kasaragod local

പീഡനക്കേസില്‍ പുറത്താക്കിയ എഎസ്‌ഐയുടെ ഭാര്യക്ക് കാന്റീനില്‍ ജോലി നല്‍കിയത് വിവാദമാവുന്നു

വിദ്യാനഗര്‍: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി സര്‍വീസില്‍ നിന്ന് പുറത്താക്കിയ എഎസ്‌ഐയുടെ ഭാര്യക്ക് പോലിസ് കാന്റീനില്‍ നിയമനം നല്‍കിയത് വിവാദമാകുന്നു. വിദ്യാനഗര്‍ എആര്‍ ക്യാംപിലെ കാന്റീനിലാണ് ആരോപണ വിധേയനായ എഎസ്‌ഐയുടെ ഭാര്യക്ക് നിയമനം നല്‍കിയത്. എട്ട് മാസംമുമ്പ് ക്വാട്ടേഴ്‌സില്‍ വച്ച് ദലിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റിമാന്റിലായിരുന്നു. ഇതേ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇയാള്‍ എആര്‍ ക്യാംപിലെ ക്വാട്ടേഴ്‌സ് ഒഴിയാന്‍ തയ്യാറായിട്ടില്ലെന്ന് പോലിസുകാര്‍ പറഞ്ഞു. ഇതിനിടയിലാണ് ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എആര്‍ ക്യാംപിലെ കാന്റീനില്‍ സെയില്‍സ് വിഭാഗത്തില്‍ ഭാര്യക്ക് ജോലി നല്‍കിയത്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്് എആര്‍ ക്യാംപിലെ ഒരുകൂട്ടം പോലിസുകാര്‍.
Next Story

RELATED STORIES

Share it