Flash News

പീഡനം: 13കാരി ആത്മഹത്യക്ക് ശ്രമിച്ചു



ഫരീദാബാദ്: ബാലവേലയും വീട്ടുടമസ്ഥയുടെ പീഡനവും കാരണം 13കാരി 11ാം നിലയില്‍ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 10ാം നിലയിലെ വലയില്‍ കുടുങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഫരീദാബാദിലെ കനിഷ്‌കാ ടവേഴ്‌സിലാണു സംഭവം. രണ്ടു വര്‍ഷമായി നേരിടുന്ന പീഡനത്തില്‍ നിന്നും അടിമവേലയില്‍ നിന്നും രക്ഷപ്പെടാനാണ് കെട്ടിടത്തില്‍ നിന്നു ചാടിയതെന്നു പെണ്‍കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിനിയായ 23കാരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it