Flash News

പി സി ജോര്‍ജ് എംഎല്‍എ തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തു

പി സി ജോര്‍ജ് എംഎല്‍എ തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തു
X


മുണ്ടക്കയം: എസ്‌റ്റേറ്റ് ഭൂമി കൈയേറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. തൊഴിലാളികള്‍ക്കു നേരെ പി സി ജോര്‍ജ് എംഎല്‍എ തോക്കെടുത്തു. മുണ്ടക്കയം വെള്ളനാടിയില്‍ ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഭവം. വെള്ളനാടിയില്‍ ആറ്റോരത്ത് താമസിക്കുന്ന 50ഓളം കുടുംബങ്ങളില്‍ ചിലര്‍ സ്ഥലത്തിന് തൊട്ടുപിറകിലുള്ള ഹാരിസണ്‍ എസ്റ്റേറ്റ് വക സ്ഥലം കൈയേറാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു.ഇത് ഒഴിപ്പിക്കാനായി എസ്റ്റേറ്റ് മാനേജരുടെ നേതൃത്വത്തില്‍ 50ഓളം തൊഴിലാളികള്‍ സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സ്ഥലത്തെത്തിയ പി സി ജോര്‍ജ് എംഎല്‍എ സ്ഥലവാസികള്‍ക്കനുകൂലമായി നിലപാടെടുത്തത് തൊഴിലാളികളെ ചൊടിപ്പിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം മൂത്തപ്പോള്‍ എംഎല്‍എ തോക്കെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി തൊഴിലാളികളെ മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ തൊഴിലാളികള്‍ പരാതി നല്‍കിയതായും പോലിസ് അറിയിച്ചു. എന്നാല്‍, ഹാരിസണ്‍ എസ്‌റ്റേറ്റില്‍ സമരം ചെയ്യുന്ന ഭൂരഹിതരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിനാണ് താന്‍ പോയതെന്നും അതിനിടയില്‍ എസ്‌റ്റേറ്റ് ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.അതേസമയം, പി സി ജോര്‍ജിന്റെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തരമായി പിടിച്ചെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it