പി സി ജോര്‍ജിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: യൂത്ത് ഫ്രണ്ട്

കോട്ടയം: നിരന്തരം ഗുണ്ടായിസം നടത്തിവരുന്ന പി സി ജോര്‍ജിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. അധികാരത്തിന്റെ മത്തുപിടിച്ച് ഭക്ഷണം താമസിച്ചതിന്റെ പേരില്‍ മുമ്പ് പി സി ജോര്‍ജ് കാന്റീന്‍ ജീവനക്കാരന്റെ കരണത്തടിച്ചു. മുണ്ടക്കയത്ത് തോട്ടംതൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തു. തൃശൂരില്‍ ടോള്‍ ബൂത്ത് തല്ലിത്തകര്‍ത്ത് ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഈഴവസമുദായത്തെ അധിക്ഷേപിച്ച വിഷയത്തിലുണ്ടായ വാര്‍ത്തയില്‍നിന്നു ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സംഭവം. മനോനില തെറ്റിയാണ് ജോര്‍ജ് ഈ പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ചികില്‍സ ഏര്‍പ്പെടുത്തണമെന്നും യൂത്ത് ഫ്രണ്ട് പറഞ്ഞു.
Next Story

RELATED STORIES

Share it