palakkad local

പിണറായി സര്‍ക്കാര്‍ ദുരന്തമുഖത്ത് പകച്ച് നില്‍ക്കുന്നു: എം എം ഹസന്‍

നെല്ലിയാമ്പതി: കേരളം ഇന്നു ഭരിക്കുന്നത് പാപ്പരായ സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. നെല്ലിയാമ്പതിയില്‍ നടക്കുന്ന കോണ്‍ഗ്രസ്  ജില്ലാ നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് പകച്ചു നില്‍ക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. സാമ്പത്തിക മേഖലയിലെ പിടിപ്പുകേടു കാരണം ട്രഷറി പൂട്ടി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്ത നിഷ്്ക്രിയത്വത്തിന്റെ പര്യായമായും സര്‍ക്കാര്‍ മാറി. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ സൂചനയാണെന്നും 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി മാറുമെന്നും എം എം ഹസന്‍ അവകാശപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അധ്യക്ഷനായിരുന്നു. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍, നേതാക്കളായ വി എസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍, വി സി കബീര്‍ മാസ്റ്റര്‍, പി ജെ പൗലോസ്, സി ചന്ദ്രന്‍, എന്‍ കെ സുധീര്‍, കെ എ ചന്ദ്രന്‍, സി പി മുഹമ്മദ്, കെ അച്യുതന്‍. ഷാഫി പറമ്പില്‍ എം എല്‍ എ, വി രാമചന്ദ്രന്‍ സംസാരിച്ചു. ക്യാമ്പ് ഇന്നുസമാപിക്കും.
Next Story

RELATED STORIES

Share it