Alappuzha local

പിണറായി സര്‍ക്കാര്‍ കേരള ജനതയ്ക്ക് ബാധ്യതയെന്ന്



മാന്നാര്‍: പിണറായി സര്‍ക്കാര്‍ കേരള ജനതയ്ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. ജനാധിപത്യ അവകാശങ്ങളെയും, നീതി-ന്യായ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കം ആപത്കരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാന്നാര്‍ ബ്ലോക്കുതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സണ്ണി കോവിലകം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുജ ജോഷ്വാ, രാജേന്ദ്രന്‍ വാഴുവേലില്‍, ടികെഷാജഹാന്‍, തമ്പി കൗണടിയില്‍, അജിത് പഴവൂര്‍, കെ.ബി.യശോധരന്‍, ഗോപാലകൃഷ്ണന്‍ പടനശേരില്‍, ശിവന്‍കുട്ടി ഐലാരത്തില്‍, വല്‍സല ബാലകൃഷ്ണന്‍, എന്‍പി മാത്തുകുട്ടി, ഉഷ ഭാസി, നാടാലയ്ക്കല്‍ നാരായണന്‍ നായര്‍, സദാശിവന്‍ നായര്‍, ജി ഉല്ലാസ്, ജോസഫ് കുട്ടി കടവില്‍ സംസാരിച്ചു. മെയ് 15 ന് മെമ്പര്‍ഷിപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കും.
Next Story

RELATED STORIES

Share it