പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കൊച്ചി: ഇഎംഎസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെക്കുറിച്ച് തയാറാക്കിയ 'യുവതയോട്, അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പ്രഫ. എം കെ സാനു സംവിധായകന്‍ രഞ്ജിത്തിന് നല്‍കി നിര്‍വ്വഹിച്ചു.
എറണാകുളം ചില്‍ഡ്രന്‍സ് തീയേറ്ററില്‍ പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഡോക്യുമെന്ററി പുറത്തിറക്കിയത്. ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ചു തൊഴിലാളി സംഘടനാ നേതാവായും പിന്നീട് സിപിഐ എം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും പൊളിറ്റ് ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ച പിണറായിയെക്കുറിച്ച് സതീര്‍ഥ്യരും നാട്ടുകാരും ഓര്‍മിക്കുന്നതാണ് കെ ആര്‍ സുഭാഷ് സംവിധാനം ചെയ്ത 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
ഇഎംഎസിനെ പോലെ കേരളത്തിന്റെ ചരിത്രത്തില്‍ ദിശാബോധം നല്‍കിയ വ്യക്തിയാണ് പിണറായി വിജയനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രഫ. എം കെ സാനു പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷത വഹിച്ചു. എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം അനില്‍കുമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it