Pathanamthitta local

പിടിച്ചുപറി കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവല്ല: കൊച്ചി സ്വദേശികളായ രണ്ട് പിടിച്ചുപറിക്കാരെ തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തു. ഇടകൊച്ചി പാമ്പായി മൂല വളാഞ്ചേരില്‍ അജയകുമാര്‍  (38), ചിറായി തങ്കശ്ശേരി പറമ്പില്‍ വിജീഷ്  (34) എന്നിവരെയാണ് എസ്‌ഐ വിനോദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാന്റ് ചെയ്തു.
തിരുവല്ലയിലെ ബിയര്‍ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ഇവര്‍ മാന്യമായ വേഷത്തില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയ ശേഷം ബസ് യാത്രക്കാരനും ലോട്ടറി കച്ചവടക്കാരനുമായ വള്ളംകുളം സ്വദേശി കുഞ്ഞൂഞ്ഞിന്റെ (63) ലോട്ടറി ടിക്കറ്റുകളും  പണവും അടങ്ങിയ ബാഗ് പിടിച്ചുപറിച്ച് ഇറങ്ങി ഓടുകയായിരുന്നു.
ഉടന്‍  പോലിസില്‍ വിവരം അറിയിച്ചതിനാല്‍  അരമണിക്കൂറിനുള്ളില്‍ പ്രതികളെ പോലിസ് പിടികൂടിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവല്ല നഗരസഭാ മന്ദിരത്തിനു മുന്നില്‍ ബസ് ഇറങ്ങിയ പ്രതികളെ ഒരുമണിയോടെ മാര്‍ക്കറ്റിനുള്ളില്‍ നിന്നാണ് പോലിസ് പിടികൂടിയത്.
Next Story

RELATED STORIES

Share it