Flash News

പിഎഫ് കമ്മീഷണര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന്



തിരുവനന്തപുരം: ഉയര്‍ന്ന പെ ന്‍ഷന്‍ ലഭിക്കാനായി ഓപ്ഷന്‍ നല്‍കാനും പൂര്‍വകാലപ്രാബല്യത്തോടെ കുടിശ്ശിക അടയ്ക്കാനും പിഎഫ് ട്രസ്റ്റുകളില്‍പെട്ട തൊഴിലാളികള്‍ക്കു സാധിക്കില്ലെന്ന പിഎഫ് ഓര്‍ഗനൈസേഷന്റെ ഉത്തരവ് സുപ്രിംകോടതിവിധിയുടെയും കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി പാര്‍ലമെന്റിന് നല്‍കിയ ഉറപ്പിന്റെയും ലംഘനമാണെന്നു കേരള പത്രപ്രവര്‍ത്തകയൂനിയന്‍. ഇതുസംബന്ധിച്ച് പിഎഫ് കമ്മീഷണര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കാത്തവര്‍ക്ക് കുടിശ്ശിക അടച്ച് ഉയര്‍ന്ന പെന്‍ഷന് അര്‍ഹത നേടാവുന്നതാണെന്ന വിധിയാണ് ഇപ്പോള്‍ പിഎഫ്ഒ തകിടംമറിക്കാന്‍ ശ്രമിക്കുന്നത്. പിഎഫ് കമ്മീഷണറുടെ പ്രസ്താവനയോടെ പിഎഫ് ട്രസ്റ്റിലൂടെ പണമടയ്ക്കുന്ന തൊഴില്‍സ്ഥാപനങ്ങള്‍ ഓപ്ഷന്‍ സ്വീകരിക്കുന്നതു പിന്‍വലിച്ചിരിക്കുകയാണ്. അടിയന്തരമായി ഇതു തിരുത്തണമെന്നു കേരള പത്രപ്രവര്‍ത്തകയൂനിയന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it