Idukki local

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കട്ടപ്പനയില്‍ പ്രവര്‍ത്തനം തുടങ്ങി

കട്ടപ്പന: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കട്ടപ്പന പോസ്‌റ്റോഫിസില്‍  പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എംപി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാധ്യക്ഷന്‍ മനോജ് എം.തോമസ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന  ഇടുക്കികവലയിലെ സബ് പോസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ഓഫിസിലാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുക. പാസ്‌പോര്‍ട്ട് എടുക്കാന്‍ ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സേവാ കേന്ദ്രത്തിലുണ്ട്.
വിദേശകാര്യ മന്ത്രാലയവും തപാല്‍ വകുപ്പുമാണ് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് എടുക്കുന്ന 50 അപേക്ഷകളാണ് ഒരു ദിവസം  പരിഗണിക്കുക. പോസ്റ്റ് മാസ്റ്റര്‍ ജനറല്‍  സുമതി രവി ചന്ദ്രന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബെന്നി കല്ലുപുരയിടം, ലീലാമ്മ ഗോപിനാഥ്, തോമസ് മൈക്കിള്‍ വി.ആര്‍ സജി, ജോയി പൊരുന്നോലി,  സംസാരിച്ചു.
കട്ടപ്പനയില്‍ പുതിയ പാസ്‌പോര്‍ട്ട് കേന്ദ്രം ആരംഭിച്ചതോടെ പാസ്‌പോര്‍ട്ട് എടുക്കാന്‍ ഹൈറേഞ്ചുകാര്‍ നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള കോട്ടയം, എറണാകുളം എന്നീ പാസ്‌പോര്‍ട്ട് സേവാ കോന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇതോടെ വിരാമമായത്. കട്ടപ്പന പാസ്‌പോര്‍ട്ട് ഓഫീസ് സേവാ കേന്ദ്രത്തില്‍ രണ്ട് പോസ്റ്റല്‍ ജീവനക്കാരും രണ്ട് പാസ്‌പോര്‍ട്ട് ജീവനക്കാരുമാണ് ഇനിമുതല്‍ ചുമതലകള്‍ വഹിക്കുന്നത്.
പാസ്‌പോര്‍ട്ടിന്റെ അപേക്ഷ സ്വീകരിക്കല്‍, വെരിഫിക്കേഷന്‍, വിരലടയാളം, ഫോട്ടോ എടുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. റിജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ എത്തുന്ന വെരിക്കേഷന്‍ റിപോര്‍ട്ടിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് അതാത് അവകാശിയ്ക്ക് പോസ്‌റ്റോഫിസ് വഴി ലഭ്യമാവും.
Next Story

RELATED STORIES

Share it