Flash News

പാലോളി കമ്മിറ്റി റിപോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുക : മെക്ക നിയമസഭാ മാര്‍ച്ച് നടത്തി



തിരുവനന്തപുരം: പാലോളി കമ്മിറ്റി റിപോര്‍ട്ട് പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെക്കയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി അധ്യക്ഷത വഹിച്ചു. പിന്നാക്കവിഭാഗങ്ങളുടെ അവകാശമായ ബാക്ക്‌ലോഗ് 18,525 ഉടനെ നികത്തുക, സംവരണ നഷ്ടം പരിശോധിക്കാന്‍ കമ്മീഷനെ വയ്ക്കുക, ന്യൂനപക്ഷങ്ങളുടെ 15 ഇന പരിപാടികള്‍ നടപ്പാക്കാന്‍ സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്ലും ജില്ലകളില്‍ ന്യൂനപക്ഷ വകുപ്പ് ഓഫിസുകളും ഉടനെ ആരംഭിക്കുക, അറബി സര്‍വകലാശാല ആരംഭിക്കുക, ഭരണഘടന അനുശാസിക്കുംവിധം സംവരണം 50:50 എന്ന നിലയില്‍ മുഴുവന്‍ നിയമനങ്ങളും നടത്തുക, 20ന്റെ റൊട്ടേഷന്‍ നിര്‍ത്തലാക്കുക, വിചാരണത്തടവുകാരെ സുപ്രിംകോടതി ഉത്തരവു പ്രകാരം ഉടനെ വിചാരണ നടത്തുകയും ജാമ്യം നല്‍കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി കെ എം അബ്ദുല്‍ കരീം, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ടി എസ് അസീസ്, സിബി കുഞ്ഞുമുഹമ്മദ് സംസാരിച്ചു. എ എസ് എ റസാഖ്, പി എം എ ജബ്ബാര്‍, സി എച്ച് ഹംസ മാസ്റ്റര്‍, എച്ച് ബഷീര്‍ കോയ മുസ്‌ല്യാര്‍, എന്‍ സി ഫാറൂഖ്, പ്രഫ. ഇ അബ്ദുല്‍ റഷീദ്, എം എ ലത്തീഫ്, യു എ റഷീദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it