Flash News

പാലിയേക്കര ടോള്‍ : കേന്ദ്രമന്ത്രിക്ക് കത്തയച്ചു



തിരുവനന്തപുരം: പാലിയേക്കര ടോള്‍ പിരിവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മന്ത്രി ജി സുധാകരന്‍ കത്തയച്ചു. മന്ത്രിമാരായ സി രവീന്ദ്രനാഥ്, എസി മൊയ്തീന്‍, എംഎല്‍എമാരായ ബി ഡി ദേവസ്സി, കെ രാജന്‍, കെ വി അബ്ദുള്‍ ഖാദര്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍, ടോള്‍ പിരിവ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചത്. ഭീമമായ തുക ടോള്‍ പിരിക്കുന്നുണ്ടെങ്കിലും കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കമ്പനി നടത്തുന്നില്ല. ടോള്‍ പ്ലാസയില്‍ നിന്നു 400 മീറ്റര്‍ ദൂരെയുള്ള ജനങ്ങള്‍ ഉപയോഗിച്ചിരുന്ന പഴയ റോഡില്‍ നിന്നു നാഷനല്‍ ഹൈവേയിലേക്കുള്ള കവാടം അടച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ വമ്പിച്ച പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിരാകരിക്കുന്നത് ഒട്ടും ന്യായീകരിക്കത്തക്കതല്ലെന്നും പ്രസ്തുത കവാടം പൂര്‍ണമായി ഉടനെ തുറന്ന് കൊടുക്കണമെന്നും ടോള്‍ പിരിവിന് വേഗത കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it