palakkad local

പാലക്കാട്ടും ഓഖി നാശം വിതച്ചു

ആലത്തൂര്‍: ഓഖി ചുഴലികാറ്റിന്റെ പ്രതിഫലനം പാലക്കാടും നാശം വിതച്ചു. കണ്ണനൂരും തോണിപ്പാടത്തും 8000 നേന്ത്രവാഴ നശിച്ചു. കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റില്‍ തോണിപ്പാടത്തും കണ്ണനൂരും കുലച്ചു തുടങ്ങിയ വാഴത്തോട്ടം പൂര്‍ണമായും നശിച്ചു.തോണിപ്പാടം കടമാന്‍ചോലയില്‍ സെയ്ദുമുഹമ്മദിന്റെയും കണ്ണനൂരില്‍ ലിനോജ് ജോസിന്റെയും വാഴകൃഷിക്കാണ് നാശനഷ്ടം ഉണ്ടായത്.
ലിനോജ് ജോസിന്റെ 5500 വാഴകള്‍ ഒടിഞ്ഞുവീണു.24,7500 രൂപയുടെ നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എകെ സരസ്വതി, കൃഷി അസിസ്റ്റന്റ് കെ ഷീബ,ഫീല്‍ഡ് അസിസ്റ്റന്റ് സുചന എന്നിവര്‍ സ്ഥലത്തെത്തി നാശ നഷ്ടം വിലയിരുത്തി.
തോണിപ്പാടം കടമാന്‍ചോലയില്‍ സെയ്ദുമുഹമ്മദിന്റെ 2500 വാഴകള്‍ രണ്ടു ദിവസങ്ങളിലായി ഒടിഞ്ഞു വീണു. 10 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം ഉണ്ടായി. തരൂര്‍ കൃഷി ഭവന്‍ അധികൃതര്‍ സ്ഥലത്തെത്തി നാശം കണക്കാക്കി. നെല്‍കര്‍ഷകര്‍ക്ക് മഴ ഗുണമായപ്പോള്‍ വാഴകൃഷിക്കാര്‍ക്ക് മഴയോടൊപ്പമുള്ള കാറ്റാണ് വില്ലനായത്.
Next Story

RELATED STORIES

Share it