kozhikode local

പാറക്കടവില്‍ ശുദ്ധജല പൈപ്പ് പൊട്ടിയിട്ടു മാസങ്ങള്‍

പേരാമ്പ്ര: പാലേരി പാറക്കടവില്‍ സംസ്ഥാനപാതയില്‍ പള്ളിക്ക് സമീപമുള്ള പാലത്തിനടുത്ത് കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. മാസങ്ങളോളമായി പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ട്്.
അധികൃതരോട് പല തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും റോഡിന് തകരാര്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ള പ്രശ്—നം അനുഭവപ്പെട്ടു തുടങ്ങുന്ന സമയമായിട്ടും വെള്ളം പാഴാക്കുന്നതിനെതിരെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അനാസ്ഥ തുടരുകയാണ്.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാറക്കടവ് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. യോഗം വി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി പി മൊയ്തു അധ്യക്ഷത വഹിച്ചു. കെ പി എം   അലി, നൗഷാദ് കുനിയില്‍, എ കെ സുര സംസാരിച്ചു.
Next Story

RELATED STORIES

Share it