Flash News

പാര്‍ലമെന്റിലും ലൈംഗിക ചൂഷണമുണ്ട്: രേണുക ചൗധരി

ന്യൂഡല്‍ഹി: കാസ്റ്റിങ് കൗച്ച് (തൊഴിലിടത്തിലോ മറ്റോ ഉള്ള ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തുക) സിനിമയില്‍ മാത്രമല്ല പാര്‍ലമെന്റടക്കം സര്‍വ രംഗങ്ങളിലും വ്യാപിച്ചിരിക്കുന്ന പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം രേണുക ചൗധരി. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാവില്ലെന്നും അത് പെ ണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നും പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് രേണുക ചൗധരിയുടെ പ്രതികരണം.
കാസ്റ്റിങ്  കൗച്ച് ജോലി സ്ഥലങ്ങളിലും ഉണ്ടെന്നും മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണിതെന്നും രേണുക ചൗധരി പറഞ്ഞു. കാസ്റ്റിങ് കൗച്ചിനെ അനുകൂലിച്ചുള്ള സരോജ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ബോളിവുഡില്‍ കാലാകാലങ്ങളായി കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നതായും സരോജ് ഖാന്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it