kozhikode local

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കാളികളായി



മുക്കം: യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തളളിയ കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പ്രവര്‍ത്തകര്‍ പങ്കെടുത്തത് സിപിഎമ്മിന് നാണക്കേടായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പില്‍ പാറപ്പുറത്ത് രമേശനെ കുത്തി പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാരും, ബന്ധുക്കും മുക്കം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.മാര്‍ച്ചിന്റെ തലേ ദിവസം പ്രദേശത്ത് നടന്ന യോഗത്തില്‍ സിപിഎം. ജില്ലാ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നും പ്രവര്‍ത്തകരാരും ഇതുമായി സഹകരിക്കരുതെന്നുമായിരുന്നു പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശം.എന്നാല്‍ പാര്‍ട്ടി തിട്ടൂരം ലംഘിച്ച് രമേശിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.സംഭവം നടന്നതിന് ശേഷം ആക്ഷന്‍ കമ്മറ്റി രൂപീകരണം മുതല്‍ സിപിഎം ഒളിച്ചു കളി നടത്തുന്നതായി പരക്കെ ആക്ഷേപമുണ്ട്.കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തി ഉള്‍പ്പെടെ കേസന്വേഷണത്തിന് സഹായകമായ തെളിവുകളുണ്ടായിട്ടും പോലീസിന്റെ അനാസ്ഥക്ക് പിറകിലും ഇത്തരം ചില ഇടപെടലുകളുണ്ടെന്ന സംശയത്തിലാണ് പൊതുജനങ്ങള്‍.
Next Story

RELATED STORIES

Share it