malappuram local

പാമ്പുകടിയേറ്റ ശരീരവുമായി 13 വര്‍ഷം; സൂരജ് ഒടുവില്‍ യാത്രയായി

കൊണ്ടോട്ടി: രണ്ടര വയസ്സ് പ്രായത്തില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ശരീരം തളര്‍ന്ന സൂരജ് 13 വര്‍ഷത്തെ ദുരിത ജീവിതത്തിന്് ശേഷം വിധിക്ക് കീഴടങ്ങി.പുളിക്കല്‍ സിയാംകണ്ടം തളിയില്‍ പുത്തലത്ത് സുബ്രഹ്മണ്യന്റെ മകന്‍ ടി പി സൂരജ്(16)ആണ് മരിച്ചത്. 2005-ല്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സൂരജിന് പാമ്പ് കടിയേല്‍റ്റത്.
കാലില്‍ ചെറിയ മുറിവ് കണ്ടെതിനെ തുര്‍ന്ന്് വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടുകയായിരുന്നു.18 ദിവസം സൂരജ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കടിച്ച പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പാമ്പ് കടിച്ചതാണെന്ന് ആദ്യം സ്ഥരീകരിക്കാനായിരുന്നില്ല. പിന്നീട് വിഷ വൈദ്യം, ആയ്യൂര്‍വേദം തുടങ്ങിയ കേട്ടറിവുള്ള ചികില്‍സകളെല്ലാം സൂരജിന് നല്‍കിയെങ്കിലും ഫലം കാണാനായില്ല. ഇതിനിടയില്‍ കുഞ്ഞിന്റെ കാഴ്ച— പൂര്‍ണമായും നഷ്ടപ്പെട്ടു. ശരീരം തളര്‍ന്ന് വളര്‍ച്ചയും മുരടിച്ചു.
13 വര്‍ഷമായി കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ നെമ്പരമായി മാറിയ സൂരജിന് കുടംബം നടത്താത്ത ചികില്‍സകളുന്നുമില്ല. കുടംബത്തിനും നാടിനും നൊമ്പരമായ സൂരജ് ഇന്നലെ രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്.
Next Story

RELATED STORIES

Share it