Flash News

പാപ്പാത്തിച്ചോലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍: എതിര്‍പ്പുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത്

പാപ്പാത്തിച്ചോലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍: എതിര്‍പ്പുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത്
X
[caption id="attachment_208487" align="aligncenter" width="560"] സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ [/caption]

ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശും താല്‍കാലിക ഷെഡുകളും പൊളിച്ചുനീക്കിയ നടപടിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത്. കയ്യേറ്റമൊഴിപ്പിക്കല്‍ എന്ന പേരില്‍ മൂന്നാറില്‍ കലക്ടറും സബ് കലക്ടറും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. പാപ്പാത്തിച്ചോലയില്‍ യാതൊരുവിധ കയ്യേറ്റവും ഉണ്ടായിട്ടില്ല. ദു:ഖ വെള്ളിയാഴ്ച പ്രാര്‍ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചു നീക്കിയത്. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയചന്ദ്രന്‍ ആരോപിച്ചു.
അതേസമയം, സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് കയ്യേറിയ സ്ഥലം ഒഴിപ്പിക്കാതെ സമീപത്തെ കുരിശ് പൊളിച്ചുനീക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it