World

പാക് പൊതുതിരഞ്ഞെടുപ്പ്പര്‍വേസ് മുശര്‍റഫ് മല്‍സരിക്കും; ഹാഫിസ് സഈദ് പിന്‍മാറി

ഇസ്്‌ലാമാബാദ്: മുന്‍പട്ടാളഭരണാധികാരി പര്‍വേസ് മുശര്‍റഫ് പാക് പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകള്‍. മുശര്‍റഫിനെ ഉപാധികളോടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സുപ്രിംകോടതി അനുവദിച്ചതായും അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
മുശര്‍റഫിന്് പാകിസ്താനില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ പെഷാവര്‍ ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഖൈബര്‍ പക്തൂണ്‍ഖ്വയിലെ ചിത്രാലില്‍ നിന്നാണ് മുശര്‍റഫ് മല്‍സരിക്കുകയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്്‌ലിം ലീഗ് അറിയിച്ചു. കറാച്ചിയില്‍ നിന്നും അദ്ദേഹം ജനവിധി തേടുമെന്നും റിപോര്‍ട്ടുണ്ട്.  ജൂണ്‍ 13ന്  ഹാജരാവാന്‍ സുപ്രിംകോടതി മുശര്‍റഫിനോട് ആവശ്യപ്പെട്ടു. ഇതിനിടെ അറസ്റ്റ് ചെയ്യില്ലെന്നും കോടതി അറിയിച്ചു. മുശര്‍റഫിന്റെ തിരിച്ചറിയല്‍ കാര്‍ഡ്  റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ജമാ അത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് അറിയിച്ചു. എന്നാല്‍, ജമാ അത്തുദ്ദഅ്‌വയുടെ 200 സ്ഥാനാര്‍ഥികള്‍ ദേശീയ, പ്രവിശ്യാ തിരഞ്ഞെടുപ്പുകളില്‍ ജനവിധി തേടും. ജമാഅത്തുദ്ദഅ്‌വയുടെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാല്‍ അല്ലാഹു അക്ബര്‍ തെഹ്‌രീക(എഎടി)യിലൂടെയാണ് ഇവര്‍ ജനവിധി തേടുക.
ഹാഫിസ് സഈദ് മല്‍സരിക്കുമെന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്.  മുംബൈ ആക്രമണത്തില്‍ ഹാഫിസ് സഈദിനെതിരായ ആരോപണങ്ങളാണ് എംഎംഎല്ലിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തടസ്സമായത്.
Next Story

RELATED STORIES

Share it