Flash News

പാക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ബഹളം ; 10 എംഎന്‍എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



മുംബൈ: മുംബൈയിലെ ലോവര്‍പാരല്‍ മേഖലയില്‍ ഷോറൂമില്‍ പാകിസ്താന്‍ നിര്‍മിത തുണി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനെതിരേ ബഹളമുണ്ടാക്കിയ 10 മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന ( എംഎന്‍എസ്) പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.നഗരസഭാംഗം ദത്ത നര്‍വന്‍കറും മൂന്ന് സ്ത്രീകളും അറസ്റ്റിലായവരില്‍പെടും. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.നിയമവിരുദ്ധ യോഗം ചേര്‍ന്നതിന് ഐപിസി 143 വകുപ്പ് പ്രകാരം എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it