World

പാക് അധീന കശ്മീരിനും ഗില്‍ജിത് ബാള്‍ടിസ്്താനും കൂടുതല്‍ അധികാരം നല്‍കും

ഇസ്‌ലാമാബാദ്: പാക് അധീന കശ്മീരിനും ഗില്‍ജിത് ബാള്‍ടിസ്്താനും  കൂടുതല്‍ ഭരണ-സാമ്പത്തിക അധികാരങ്ങള്‍ നല്‍കാന്‍ പാക്  ഉന്നതാധികാര  സമിതി തീരുമാനം.
ദേശീയ സുരക്ഷാ സമിതി, പ്ലാനിങ് കമ്മീഷന്‍ ചെയര്‍മാന്‍, കശ്മീരിലെയും ഗില്‍ജിതിലെയും മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പദ്ധതിയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാക്-ചൈനാ സാമ്പത്തിക ഇടനാഴി കടന്നുപോവുന്ന പ്രദേശമായ ഗില്‍ജിത് ബാള്‍ടിസ്്താനില്‍ അഞ്ചു വര്‍ഷത്തെ നികുതി ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടിയാണിത്.
പാക് അധീന കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ജിത് ബാള്‍ടിസ്്താനെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റുന്നതിന്  ഇന്ത്യ എതിരാണ്.
Next Story

RELATED STORIES

Share it