Flash News

പാകിസ്താന്‍ ദേശീയ പക്ഷിയെ നെടുമ്പാശ്ശേരിയില്‍ നിന്നു പിടികൂടി : വീട്ടുടമ അറസ്റ്റില്‍



കാക്കനാട്: പാകിസ്താന്‍ ദേശീയ പക്ഷിയും ഇന്ത്യന്‍ ഹിമാലയ നിരകളില്‍ കാണപ്പെടുന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ചുക്കന്‍ പാട്രിജ് എന്ന പേരിലറിയപ്പെടുന്ന പക്ഷികളെ നെടുമ്പാശ്ശേരിയിലെ ഒരു വീട്ടില്‍ നിന്നും പിടികൂടി. വീട്ടുടമ സുമിനെയും പക്ഷികളെയും പോലിസ് കസ്റ്റഡിയിലെടുത്തു. എസ് പിസിഎ ജില്ലാ ഇന്‍സ്‌പെക്ടര്‍ സജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്പിസിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ നിര്‍ദേശപ്രകാരമാണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അധികൃതരും ചേര്‍ന്ന് വീട്ടുടമ സുമി (40)നെയും, 15 പക്ഷികളേയും കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു നിന്നുമാണ് ഈ പക്ഷി കൂട്ടങ്ങളെ നെടുമ്പാശ്ശേരിയിലെ വീട്ടില്‍ എത്തിച്ചത്. ഇത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. വിദേശത്ത് അഞ്ച് ലക്ഷത്തോളം രൂപ ലഭിച്ചേക്കാമെന്നും അധികൃതര്‍ പറഞ്ഞു. സുമിയുടെ പേരില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ഷെഡ്യൂള്‍ 4 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്നും പക്ഷികളേയും പ്രതി സുമിയേയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും എസ്പിസിഎ ജില്ലാ ഇന്‍സ്‌പെക്ടര്‍ സജിത്ത് പറഞ്ഞു. വൈല്‍ഡ് ലൈഫ് ഇന്‍സ്‌പെക്ടര്‍ മതിരണന്‍, ഓഫിസര്‍ സജീഷ്, എസ്പിസിഎ അസിസ്റ്റന്റ് ഇക്ബാല്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it