Flash News

പാകിസ്താന്‍ ചമന്‍ ക്രോസിങ് വീണ്ടും തുറന്നു



ഇസ്‌ലാമാബാദ്: അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ചമന്‍ ക്രോസിങ് പാകിസ്താന്‍ വീണ്ടും തുറന്നു. അഫ്ഗാന്‍ സൈന്യം പാകിസ്താനില്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് 22 ദിവസം മുമ്പാണ് അതിര്‍ത്തി അടച്ചത്. റമദാനോട് അനുബന്ധിച്ചാണ് ഇപ്പോള്‍ ക്രോസിങ് വീണ്ടും തുറന്നത്. അഫ്ഗാന്‍ അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് റമദാന്റെ ഭാഗമായി ക്രോസിങ് തുറക്കുകയാണെന്ന് പാകിസ്താന്‍ പ്രസ്താവനയില്‍ അറിയിച്ചു. അതിര്‍ത്തിയില്‍ പരസ്പര ആക്രമണങ്ങളുണ്ടാവില്ലെന്നും വെടിനിര്‍ത്തല്‍ ലംഘിക്കില്ലെന്നും പാക് പ്രസ്താവന വ്യക്തമാക്കി.
Next Story

RELATED STORIES

Share it