World

പാകിസ്താനി സൂഫി ഗായകന്‍ അംജദ് സബ്‌രി വെടിയേറ്റു മരിച്ചു

കറാച്ചി: പ്രമുഖ പാകിസ്താനി സൂഫി ഗായകന്‍ അംജദ് സബ്‌രി(45) വെടിയേറ്റു മരിച്ചു. തെക്കന്‍ നഗരമായ കറാച്ചിക്കു സമീപം ലിയാഖദ്ബാദില്‍ വച്ചാണ് രണ്ടു തോക്കുധാരികള്‍ സബ്‌രിക്കു നേര്‍ക്ക് വെടിയുതിര്‍ത്തത്.
പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് അഞ്ചു വെടിയുണ്ടകള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു. ആക്രമണത്തില്‍ സബ്‌രിയുടെ ബന്ധുവാണെന്നു കരുതപ്പെടുന്ന ഒരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും ഭീകരതയുടെ ഭാഗമാണിതെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ മുഖദ്ദാസ് ഹൈദര്‍ പറഞ്ഞു. സൂഫി ഖവാലി സംഗീതരംഗത്തെ മുന്‍നിര ഗായകരിലൊരാളായിരുന്ന സബ്‌രിക്ക് പാകിസ്താനിനകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. 17ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ മുഗള്‍ ഭരണകാലത്ത് തന്നെ സംഗീതവുമായി ബന്ധം പുലര്‍ത്തിയിരുന്ന സബ്‌രിയുടെ കുടുംബം 1947ല്‍ വിഭജനകാലത്ത് കറാച്ചിയിലെത്തുകയായിരുന്നു. സൂഫിസത്തിലെ സബ്‌രിയാ ശാഖയില്‍പ്പെടുന്നവരാണ് സബ്‌രിയുടെ കുടുംബം.
Next Story

RELATED STORIES

Share it