kozhikode local

പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കൊയിലാണ്ടി : നഗരത്തിലെ പഴയ ബസ് സ്റ്റാന്റിന് മുന്‍വശമുള്ള മമ്മാസ് റെസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ബിരിയാണിയില്‍ നിന്നും പുഴുവിനെ കിട്ടിയതിനെതുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നും നിരവധി പഴയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ഇറച്ചി,പഴകിയ ബിരിയാണി,പഴകിയ തൈര്,പഴകിയതും വേവിക്കാന്‍ വെച്ചതുമായ മസാലകള്‍,ദിവസങ്ങള്‍ക്ക് മുമ്പേ അടിച്ചുവെച്ച പൊറോട്ട മാവ് എന്നിവ പിടിച്ചെടുത്തു.ഹോട്ടലിന് മഹസ്സര്‍ തയ്യറാക്കി നോട്ടീസ് കൊടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ എം അബ്ദുള്‍ മജീദ്, ജെഎച്ച്‌ഐമാരായ എം കെ സുബൈര്‍,ടി കെ അശോകന്‍,കെ എം പ്രസാദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് നഗരസഭ ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it