thrissur local

പള്ളിയില്‍ നിന്ന് നോമ്പു തുറന്ന് പുറത്തിറങ്ങിയ യുവാക്കള്‍ക്ക് മര്‍ദനം



ചാവക്കാട്: താലൂക്ക് ഓഫീസിന് പുറകിലെ നമസ്‌ക്കാര പള്ളിയില്‍ നിന്നും നോമ്പു തുറന്ന് പുറത്തിറങ്ങിയ അഞ്ചു യുവാക്കളെ രണ്ടംഗ സംഘം മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ കടപ്പുറം അഞ്ചങ്ങാടി പാട്ടത്തില്‍ സൈനുല്‍ ആബിദീന്‍ (19), അഞ്ചങ്ങാടി കെട്ടുങ്ങല്‍ സ്വദേശി മുസമ്മില്‍ (18), തൊട്ടാപ്പ് ലൈറ്റ് ഹൗസ് പുതുവീട്ടില്‍ ഇര്‍ഷാദ് (18), തൊട്ടാപ്പ് കറുപ്പം വീട്ടില്‍ വാലിപറമ്പില്‍ ഹാറൂണ്‍ (17), ലൈറ്റ് ഹൗസ് പള്ളിത്താഴത്ത് മുഹമ്മദ് ഫൈജി (17) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ ദിവസം പള്ളിയില്‍ നിന്നും നോമ്പു തുറന്ന് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പള്ളിയിലുണ്ടായിരുന്ന രണ്ടു പേരാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. നോമ്പു തുറന്നു കഴിഞ്ഞ് നമസ്‌ക്കരിച്ചില്ലെന്ന്് പറഞ്ഞായിരുന്നുവ്രേത ഇവര്‍ മര്‍ദിച്ചത്. ചാവക്കാട് പോലിസില്‍ പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെല്ലാം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. എല്ലാ ദിവസവും ഇവര്‍ പള്ളിയില്‍ എത്താറുണ്ട്. അതേ സമയം മര്‍ദിച്ചവരെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it