Kollam Local

പള്ളിമുണ്ടന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍

തെന്മല: അച്ചന്‍കോവില്‍ പള്ളിമുണ്ടന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വനത്തിന് നടുവിലെ ഗ്രാമം ഒറ്റപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു ഉരുള്‍ പൊട്ടല്‍. മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വനപാതയില്‍ മരങ്ങള്‍ കടപുഴകിയതോടെ ഇവിടേക്കുള്ള ഗതാഗതവും തടസപ്പെട്ടു. അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ഡിപ്പോയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന തടികളും കഴകളും ഒലിച്ചുപോയി. ചപ്പാത്തില്‍ വെള്ളം കയറിയതോടെ തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. അച്ചന്‍കോവില്‍ സ്‌കൂള്‍ ലാബിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തംഗം ഗീതാ സുകുനാഥിന്റെ വീടിന് മുകളിലേക്ക് മരം വീണ് മതിലിടിഞ്ഞു വീണു. അലിമുക്ക് തുറയില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ ഹൈക്കോടതി ജഡ്ജിയും കുടുംബവും ബുദ്ധിമുട്ടിലായി. വിവരം അറിഞ്ഞെത്തിയ പോലിസ് സംഘം മരം മുറിച്ചുമാറ്റി ജഡ്ജിയെയും കുടുംബത്തെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തമിഴ്‌നാട് വഴിയുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് പോലിസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടവാസല്‍ മുതല്‍ മുതലത്തോട് വലെയുള്ള വനപാതയില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം  തടസപ്പെട്ടിരിക്കുകയാണ്. കൃഷിഭവനുകള്‍ ഇന്നു തുറക്കുംകൊല്ലം: കാറ്റും മഴയും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ തിജില്ലയില്‍ ഇന്ന് കൃഷിഭവനുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരുക്കുമെന്നു കൃഷി ഡയറക്ടര്‍ അറിയിച്ചു . വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ പ്രാഥമിക വിവര ശേഖരണത്തിനും സഹായത്തിനുമായാണ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത് .
Next Story

RELATED STORIES

Share it