kannur local

പള്ളിപ്രം, അവേര കോളനികളില്‍ രണ്ടുകോടിയുടെ വികസന പദ്ധതി

കണ്ണൂര്‍:  കോര്‍പറേഷന്‍ പരിധിയിലെ പള്ളിപ്രം, അവേര കോളനികളില്‍ ഒരുകോടി വീതം രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് തുടക്കമായി. മന്ത്രി എ കെ ബാലന്‍ ഇരുകോളനികളിലെയും വികസന പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന രണ്ട് കോളനികളെ തിരഞ്ഞെടുത്ത് ഒരോ കോളനിയിലും ഒരു കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്.
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പള്ളിപ്രം കോളനിയില്‍ ഓഡിറ്റോറിയമടക്കമുള്ള നാലുനില സാംസ്‌കാരികനിലയം ഇതിന്റെ ഭാഗമായി നിര്‍മിക്കും. കോളനി വാസികള്‍ക്ക് ആവശ്യമായ വിവിധ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കാനാണ് പദ്ധതി.
അവേര കോളനിയില്‍ കുണ്ടാരകെട്ട് നടപ്പാത, അങ്കണവാടി പുനരുദ്ധാരണം, 10 സോളാര്‍ തെരുവുവിളക്ക് സ്ഥാപിക്കല്‍, ഗ്രാമമന്ദിരം റോഡ് ടാറിങ്, വീട് വൈദ്യുതീകരണം, ഗ്രാമമന്ദിരം കെട്ടിടം പുനരുദ്ധാരണം, രണ്ട് വീടുകളുടെ അതിര്‍ത്തി സംരക്ഷണം, 20 വീടുകളുടെ പുനരുദ്ധാരണം, കോളനിക്ക് ഗേറ്റ് സ്ഥാപിക്കല്‍, കോളനി ഭൂമി അതിര്‍ത്തിതിരിച്ചു മതില്‍ നിര്‍മാണം, അങ്കണവാടി കളിസ്ഥലത്തിന് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രവൃത്തികള്‍. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പി കെ ശ്രീമതി, മേയര്‍ ഇ പി ലത, ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജകട് മാനേജര്‍ കെ സജിത് സംസാരിച്ചു. പള്ളിപ്രം കോളനിയില്‍ പി കെ ശബരീഷ്, ഷമീര്‍ പള്ളിപ്രം, കല്ലേന്‍ ദാമോദരന്‍, കെ എന്‍ വിനോദന്‍, വി ഫാറൂഖ്, പി പ്രകാശന്‍, സുഭാഷ് അയ്യോത്ത്, കെ കെ രഞ്ജിത്ത്, സി ധീരജ്, കൗണ്‍സിലര്‍ സി എറമുള്ളാന്‍, എം വി മുരളീധരന്‍ സംസാരിച്ചു.
അവേരയില്‍ കൗണ്‍സിലര്‍ സി സമീര്‍, കെ വി കുമാരന്‍, കെ വി രവീന്ദ്രന്‍, എം ഗംഗാധരന്‍, ശ്രീകാന്ത് രവിവര്‍മ,  കെ സാജന്‍, കെ ബാലകൃഷ്ണന്‍, വി സി വാമനന്‍, വി വി രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍, കെ കെ ഷാജു സംസാരിച്ചു.
Next Story

RELATED STORIES

Share it