Kollam Local

പള്ളികളെന്നും സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ : പാണക്കാട് റഷീദലി ഷിഹാബ് തങ്ങള്‍



കരുനാഗപ്പള്ളി: പള്ളികളെന്നും സാംസ്‌ക്കാരിക കേന്ദ്രങ്ങളാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സെയ്ദ് റഷീദലി ഷിഹാബ് തങ്ങള്‍. സാംസ്‌ക്കാരികപരമായ നന്മകള്‍ മാത്രമാണ് മദ്രസ്സകളിലും പള്ളികളിലും പഠിപ്പിക്കുന്നത്. സമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള കാര്യങ്ങള്‍ പഠിക്കാനാണ് ഇസ്‌ലാം നമ്മോട് അരുള്‍ ചെയ്തിട്ടുള്ളതെന്നും സൃഷ്ടാവ് നല്‍കുന്ന ഉപദേശങ്ങളും താക്കീതുകളും ഓരോ മനുഷ്യനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി മുസ്‌ലീം ജമാഅത്ത് ഒട്ടത്തില്‍ഭാഗം മസ്ജിദ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് അഡ്വ. എ അബ്ദുല്‍ റഹ്മാന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു.  കരുനാഗപ്പള്ളി ജുമാമസ്ജിദ് ഇമാം കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, വലിയത്ത് ഇബ്രാഹിംകുട്ടി, അഡ്വ. കെ പി മുഹമ്മദ്, എം മൈതീന്‍കുഞ്ഞ് ഐപിഎസ് റിട്ട, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം അന്‍സാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍പിള്ള, സിഎംഎ. നാസര്‍, പോച്ചയില്‍ നാസര്‍, മുനമ്പത്ത് ഷിഹാബ്, കമറുദ്ദീന്‍ മുസ്‌ലിയാര്‍, എഎ അസ്സീസ് അല്‍മനാര്‍, കാട്ടൂര്‍ ബഷീര്‍, എംഎം ഷെരീഫ്, അബ്ദുല്‍സമദ് പുള്ളിയില്‍, അന്‍സാര്‍, എംഎം അഷ്‌റഫ്, എ സിദ്ദിഖ്, എസ് സജീദ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it