malappuram local

പലിശരഹിത സഹായ പദ്ധതിയുമായി പറവന്നൂര്‍ മഹല്ല്

പുത്തനത്താണി: പറവന്നൂര്‍ പഴയ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹല്ല് പലിശ രഹിത വായ്പാ പദ്ധതി ആരംഭിക്കുന്നു. സുന്ദൂഖ് എന്ന പേരിട്ട പദ്ധതിയുടെ പ്രഖ്യാപനം നാളെ വൈകീട്ട്്് ഏഴിന് പറവന്നൂര്‍ പാടത്തെപീടികയില്‍  നടക്കുമെന്നു ഭാരാവാഹികള്‍ അറിയിച്ചു. പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കല്‍പകഞ്ചേരി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളില്‍പ്പെട്ട എല്ലാ ആളുകള്‍ക്കും ജാതി, മത, രാഷ്ട്രീയ വിവേചനമില്ലാതെ സേവനം ലഭ്യമാവും. ജുമാ മസ്ജിദില്‍ നന്നുവരുന്ന മാസാന്ത മജ്‌ലിസുന്നൂറിന്റെ രണ്ടാം വാര്‍ഷികവും ദുആ സമ്മേളനവും പരിപാടിയുടെ  ഭാഗമായി നടക്കും.  പ്രാര്‍ഥനാ സമ്മേളനത്തിന് പാണക്കാട് ലിയാഖത്തലി പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. കരീം ഫൈസി കാസര്‍ഗോഡ്, സുബൈര്‍ ഫൈസി മാവണ്ടിയൂര്‍ പ്രഭാഷണം നടത്തും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് സിറാജുദ്ധീന്‍ അല്‍ ബുഖാരി പൊന്മുണ്ടം, ഷരീഫ് ഫൈസി മയ്യേരിച്ചിറ നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍  കള്ളിയത്ത് കുഞ്ഞോന്‍, ആലിക്കുട്ടി കള്ളിയത്ത്, എേെശ്ശരി കബീര്‍ ബാബു, അദ്‌നാന്‍ മുഗീര്‍ പറമ്പാട്ട്, സി പി മരക്കാര്‍ മുസ്‌ല്യാര്‍, കള്ളിയത്ത് ശംസുദ്ധീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it