ernakulam local

പറവൂര്‍ കോടതി വളപ്പിലെ അനധികൃത ടൂവീലര്‍ പാര്‍ക്കിങ്ങിനെതിരേ പോലിസ്



പറവൂര്‍: പറവൂര്‍ കോടതി വളപ്പിലെ അനധികൃത ടൂവീലര്‍ പാര്‍ക്കിങ്ങിനെതിരേ കര്‍ശനനടപടി യുമായി പോലിസ്. ഇന്നലെ ഇവിടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ചങ്ങലയില്‍ ബന്ധിച്ച പോലിസ് ഉടമകളില്‍ നിന്നും നൂറു രൂപ വീതം ഫൈന്‍ ഈടാക്കിയാണ് വിട്ടുകൊടുത്തത്. നൂറിലധികം വാഹനങ്ങളില്‍ നിന്നും ഇപ്രകാരം പിഴ ചുമത്തുകയുണ്ടായി. സുരക്ഷയുടെ ഭാഗമായി കോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്നറിയുന്നു. മജിസ്‌ട്രേറ്റ് കോടതിക്ക് പിറകില്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് എസ്‌ഐ മുരളി പറഞ്ഞു. എന്നാല്‍ ഈ സ്ഥലം തീരെ അപര്യാപ്തമാണെന്നാണ് ടൂവീലര്‍ ഉടമകള്‍ പറയുന്നത്. ദൂരസ്ഥലങ്ങളില്‍ ജോലിക്ക് പോവുന്നവര്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടാണ് പോവുന്നത്. നഗരസഭ മുന്‍കൈയെടുത്തു പേ ആന്റ്് പാര്‍ക്ക് സംവിധാനമെങ്കിലും ഏര്‍പ്പെടുത്തണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.
Next Story

RELATED STORIES

Share it