Second edit

പര്‍വതങ്ങള്‍

പര്‍വതങ്ങള്‍ പലതരമുണ്ട്. പൗരാണിക സംസ്‌കാരങ്ങളില്‍ പലതും പര്‍വതങ്ങളെ ദേവതകളായാണു സങ്കല്‍പിച്ചത്.
ഇന്ത്യക്കാര്‍ക്കു കൈലാസ പര്‍വതമാണ് പ്രധാനം. ശിവന്റെ അധിവാസ കേന്ദ്രം. ദക്ഷിണ അമേരിക്കയിലെ ഇന്‍കാ ജനതതിക്ക് മാച്ചുപിച്ചു എന്ന വന്‍മലയാണ് പ്രധാനം. ആഫ്രിക്കയിലെ പല സമൂഹങ്ങള്‍ക്കും ഇങ്ങനെ പര്‍വതങ്ങള്‍ തങ്ങളുടെ സംസ്‌കാരവുമായി അടുത്തു ബന്ധപ്പെട്ടതാണ്.
ഏഷ്യയില്‍ ജപ്പാന്‍കാര്‍ക്കും ചൈനക്കാര്‍ക്കും കൊറിയക്കാര്‍ക്കും പര്‍വതങ്ങളോട് വലിയ ഭക്തിയാണ്. ജപ്പാന്‍കാര്‍ ഫുജി എന്ന അഗ്നിപര്‍വതത്തെ മഹാശക്തിമാന്മാരായ തങ്ങളുടെ പൂര്‍വികരുടെ അധിവാസകേന്ദ്രമായി കണ്ട് ആരാധിച്ചിരുന്നു. ജാപ്പനീസ് വംശീയാഭിമാനത്തിന്റെ മൂര്‍ത്തിയായിരുന്നു ഫുജി എന്ന അഗ്നിപര്‍വതം.
ഇപ്പോള്‍ ഉത്തരകൊറിയയിലെ അധികാരികളും പര്‍വതങ്ങളെ തങ്ങളുടെ ഭരണകൂടത്തിന്റെ അടിത്തറയായി പ്രചരിപ്പിക്കുന്നുണ്ട്. ചൈനാ അതിര്‍ത്തിയിലുള്ള ഒരു അഗ്നിപര്‍വതമായ പേക്തുവാണ് അവര്‍ക്കു പ്രധാനം. അവിടെയാണത്രേ കൊറിയന്‍ രാജ്യത്തിന്റെ സ്ഥാപകനായ ഡാന്‍കുനിന്റെ ജന്മസ്ഥാനം.  ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്‍ ജനിച്ചതും അവിടെയാണെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഉത്തര കൊറിയയിലെ ആദ്യത്തെ ഭരണാധികാരി കിം ഇല്‍ സുങിന്റെ പുത്രനായതിനാല്‍ ജനനം എവിടെ വേണമെന്ന് സര്‍ക്കാരിനു നിശ്ചയിക്കാന്‍ എളുപ്പമാണല്ലോ.
Next Story

RELATED STORIES

Share it