kozhikode local

പരേതര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ ഒത്തുകൂടി

കൊടുവള്ളി: പാവപ്പെട്ടവര്‍ക്ക് ലഭിച്ച് കൊണ്ടിരുന്നവിവിധക്ഷേമ പെന്‍ഷനുകള്‍ വ്യാപകമായി തടഞ്ഞ സംഭവത്തില്‍ പെന്‍ഷന്‍ പുനസ്ഥാപിച്ച് കിട്ടുന്നതിനായിപരേതര്‍ ജിവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ ഒത്ത് കൂടി. കിഴക്കോത്ത് പഞ്ചായത്തില്‍ 400 പേരും കൊടുവള്ളി നഗരസഭയില്‍ മുന്നൂറില്‍ പരം ആളുകളുടെയും ക്ഷേമപെന്‍ഷനുകള്‍ തടയപ്പെട്ടിട്ടുണ്ട്. ഇവരാണ് കിഴക്കോത്ത് പഞ്ചായത്ത് ഹാളിലും, കൊടുവള്ളി കമ്യുണിറ്റി ഹാളിലും ഒത്ത് കൂടിയത്. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 175 പേര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ മരണപ്പെട്ടതായാണ് സര്‍ക്കാറിന്റെ പെന്‍ഷന്‍ സൈറ്റില്‍ നിന്നും ലഭിച്ചത്. ഒട്ടുമിക്ക പഞ്ചായത്ത്, നഗരസഭകളിലും നിരവധിയാളുകളുടെ പെന്‍ഷനുകളാണ് തടയപ്പെട്ടത്. വര്‍ഷങ്ങളായി പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കുന്നവരും സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുമാണ് പെന്‍ഷന്‍ തടയപ്പെട്ടവരില്‍ ഭൂരിഭാഗം ആളുകളും. ഇത് വരെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവര്‍നാല് ചക്ര വാഹനം ഉപയോഗിക്കുന്നവരാണെന്നും പലരുംമരണപ്പെട്ടതുമാണ് പെന്‍ഷന്‍ തടയാനുള്ള കാരണമായി ലിസ്റ്റില്‍ രേഖപ്പെടുത്തിയതായി കാണുന്നത്. പെന്‍ഷന്‍ തടഞ്ഞവരുടെ പേരും കാരണവുമടങ്ങിയ ഈ മെയില്‍ സന്ദേശം പഞ്ചായത്ത് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് നിറയെ അപാകതയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടത്.നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവരില്‍ അനര്‍ഹര്‍ കടന്ന് കൂടിയതായി അക്ഷേപമുണ്ടായിരുന്നു. ഇത്തരക്കാരെ ഒഴിവാക്കണമെന്ന നിര്‍ദേശവും വന്നിരുന്നു. എന്നാല്‍ തഴയപ്പെട്ട പെന്‍ഷന്‍കാരെ ഏത് മാനദണ്ഡം വെച്ചാണ് ഒഴിവാക്കിയതെന്ന് പറയുവാന്‍ ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും കഴിയുന്നില്ല. പെന്‍ഷന്‍ പുന:സ്ഥാപിച്ച് കിട്ടാന്‍ പഞ്ചായത്ത് നഗരസഭ ഓഫിസുകളില്‍ അപേക്ഷ നല്‍കാനാണ് പറയുന്നത്. ഇത് പരിശോധിച്ചു ആവശ്യമായ നടപടികള്‍ ഉണ്ടാവുമെന്നുമാണ് പറയുന്നത്. പെന്‍ഷന്‍ നിഷേധിച്ച അര്‍ഹരായമുഴുവന്‍ പേര്‍ക്കും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് യുഡിഎഫ് .കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് നാലിന് എളേറ്റില്‍ വട്ടോളിയില്‍ ധര്‍ണ നടത്തും.
Next Story

RELATED STORIES

Share it