thrissur local

പരിസ്ഥിതി സംരക്ഷണം പൊതുസമൂഹത്തിന്റെ മുഖ്യ അജണ്ടയാകണം : മന്ത്രി വി എസ് സുനില്‍കുമാര്‍



തൃശൂര്‍: പരിസ്ഥിതി സംരക്ഷണം എന്നത് കേവലം ജൂണ്‍ അഞ്ചിന് മാത്രം തൈ നടുന്ന പ്രവര്‍ത്തനമാകരുതെന്നും പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ പൊതുസമൂഹത്തിന്റെ മുഖ്യ അജണ്ടയായി മാറണമെന്നും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എഐവൈ എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോഴും അത് പരിസ്ഥിതിയെ മറന്നുകൊണ്ടാകരുത്. മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും നിലനില്‍പ്പ് പ്രകൃതി മൂലധനത്തിന്റേതാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരള മിഷന്‍ വിജയിപ്പിക്കുവാന്‍ യുവാക്കള്‍ രംഗത്ത് വരണമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കം മുതലാളിത്തത്തിന്റെ മനുഷ്യ വിരുദ്ധ മുഖമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് സെമിനാറിന്റെ മോഡറേറ്ററായിരുന്നു. ടി പ്രദീപ്കുമാര്‍, ബിജി വിഷ്ണു, രാഗേഷ് കണിയാംപറമ്പില്‍ സംസാരിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം കൈവരിച്ച ശ്രീലക്ഷ്മി ദിനൂപിന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് ഉപഹാരം നല്‍കി അനുമോദിച്ചു.
Next Story

RELATED STORIES

Share it