Kottayam Local

പരിസ്ഥിതി പരിപാലകന്‍ ദേവസ്യയ്ക്ക് കാംപസ് ഫ്രണ്ടിന്റെ ആദരം



ഈരാറ്റുപേട്ട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രശസ്ത പരിസ്ഥിതി വന സംരക്ഷണ പരിപാലക പ്രവര്‍ത്തകന്‍ ദേവസ്യ പുണ്ടിക്കുളത്തിനു കാംപസ് ഫ്രണ്ട് ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റിയുടെ ആദരം. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹാദി, ദേവസ്യയെ പൊന്നാടയണിയിച്ച് ആദരിച്ചു. കാംപസ് ഫ്രണ്ട് ഏരിയാ പ്രസിഡന്റ് ഷമ്മാസ് തേവരുപാറ, ഹാഷിം നസീര്‍ പങ്കെടുത്തു. പൂഞ്ഞാര്‍ പാതമ്പുഴ സ്വദേശിയായ ദേവസ്യയുടെ വീടിനോടു ചേര്‍ന്ന്് മാതൃകാപരമായ വന സംരക്ഷണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശനം നടത്താനും പരിസ്ഥിതിയെ കുറിച്ച് പഠനം നടത്താനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശനശേഷം ആളുകള്‍ക്ക് ഡയറിയില്‍ അവരുടെ അഭിപ്രായം കുറിക്കാനും അവസരമുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന ചോദ്യത്തിന് ദേവസ്യയുടെ മറുപടി ഇങ്ങനെ. ആളുകള്‍ പൂര്‍ണമായും വനസംരക്ഷണത്തില്‍ നിന്ന് പിന്‍മാറുന്ന ഒരു കാലഘട്ടമാണിത്. മരങ്ങള്‍ പ്രകൃതി തന്ന ദാനമാണ്. മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതാണ് പ്രധാന കാരണം. വീടിന്റെ നാലുവശങ്ങളിലും ഓരോ മരംവീതമുണ്ടങ്കില്‍തന്നെ കൊടുംവേനല്‍ച്ചൂടില്‍ മഴയുടെ ആവശ്യം വേണ്ടിവരില്ല. വെറും 10 മരങ്ങള്‍ക്ക് ആയിരം പേരെ സംരക്ഷിക്കാനുള്ള കഴിവുണ്ടെങ്കില്‍ 100 മരങ്ങള്‍ക്ക് ഒരു നാടിനെ സംരക്ഷിക്കാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it