പരിസ്ഥിതി ദിനാചരണം: ഉദ്ഘാടനം പുനലൂരില്‍
BY Sumeera SMR3 Jun 2016 3:24 AM GMT
Sumeera SMR3 Jun 2016 3:24 AM GMT
തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് പുനലൂരില്‍ നടക്കുമെന്ന് വനംമന്ത്രി കെ രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലിന് പുനലൂര്‍ സെന്റ് തോമസ് സ്കൂളില്‍ നടക്കുന്ന ചടങ്ങ് വനംമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 10,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതിദിനാചരണം ഞായറാഴ്ചയായതിനാല്‍ സ്കൂള്‍വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാവില്ല. അതിനാല്‍ മെയ് ആറിന് എല്ലാ ജില്ലകളിലും സ്കൂള്‍ അടിസ്ഥാനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുള്ള പരിസ്ഥിതിദിനാചരണം നടക്കും. സന്നദ്ധസംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി 60 ലക്ഷത്തോളം വൃക്ഷത്തൈകള്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യും. കൂടാതെ മരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT