Flash News

പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചു കയറി ആര്‍ച്ചറി താരത്തിന് പരിക്ക്

പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചു കയറി ആര്‍ച്ചറി താരത്തിന് പരിക്ക്
X

ന്യൂഡല്‍ഹി: അമ്പെയ്ത്ത് പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ച് കയറി 14 വയസ് കാരി ആര്‍ച്ചറി താരത്തിന് ഗുരുതര പരിക്ക്. പരിശീലനം നടത്തുന്നതിനിടെ ഫസില ഖാന്റ കഴുത്തില്‍ അമ്പ് തറച്ചെങ്കിലും ശ്വാസനാളത്തിലേക്കെത്താതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് സായ് ഡയറക്ടര്‍ എംഎസ് ഗോയിന്ദി പറഞ്ഞു. ഫസില  അപകട നില തരണം ചെയ്‌തെന്നും ഗോയിന്ദി കൂട്ടിച്ചേര്‍ത്തു. ടാര്‍ജറ്റ് ബോര്‍ഡിന് അപ്പുറത്ത് വിശ്രമത്തിലിരുന്നപ്പോഴാണ് ഉന്നം തെറ്റിയെത്തിയ അമ്പ് ഫസിലയുടെ കഴുത്തില്‍ തുളച്ചത്.
Next Story

RELATED STORIES

Share it