പരിക്കേറ്റ യുവാവുമായി പോയ ആംബുലന്‍സ് കാറിലിടിച്ച് രോഗി മരിച്ചു
BY Sumeera SMR3 May 2016 3:16 AM GMT
Sumeera SMR3 May 2016 3:16 AM GMT
മുക്കം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു.
കൂമ്പാറ സ്വദേശി പുതിയ പറമ്പില്‍ ജിമ്മിയുടെയും സലോമിയുടെയും മകനായ ലിന്ത് (17) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ടിപ്പര്‍ലോറിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികനായ ലിന്തിനെ ആംബുലന്‍സില്‍ കൊണ്ടുപോകവെയാണ് വീണ്ടും അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ 2.30ഓടെ ആംബുലന്‍സ് കൊടുവള്ളിക്കടുത്ത മദ്രസപ്പടിക്കു സമീപം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ലിന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു. സംസ്കാരം ഇന്ന് പുഷ്പഗിരി ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ലിന്‍സ്, ലിന്‍സി.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT