പരാജയഭീതിയില്‍ മരവിച്ച് ഭരണ നിര്‍വഹണം

അഹ്മദാബാദ്: ഗുജറാത്തില്‍ യുവനേതാക്കളായ ജിഗ്നഷ് മേവാനി ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍  എന്നിവരുമൊത്ത് കോണ്‍ഗ്രസ്സിന്റെ തേരോട്ടം ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. മോദിയുടെ അധികാര നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമരേഷ് മിശ്ര അഭിപ്രായപ്പെടുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് 55 - 65 സീറ്റുകള്‍ നേടുമെന്ന് പട്ടേല്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അമരേഷിന്റെ  വിലയിരുത്തല്‍ സ്ഥിരീകരിച്ചു. അച്ഛേ ദിന്‍ പ്രതീക്ഷിച്ച സാധാരണ ജനങ്ങളുടെ മനോഗതി ഗുജറാത്തിലും മഹാരാഷ്ട്രയിലും യുപിയിലും സമാനമാണെന്ന് മിശ്ര വ്യക്തമാക്കുന്നു. ബിജെപി തിരിച്ചെത്തുമെന്ന്് ഉറപ്പില്ലാത്തതിനാല്‍ സംസ്ഥാന ഭരണവിഭാഗം മരവിപ്പിലായെന്നും വാര്‍ത്ത വരുന്നു.  ഈ ഭീതിയുടെ പ്രതിഫലനമാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പുകളില്‍ മോദിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കവും ശൈലിയും മാറിയത്. പ്രഥമ ഘട്ടത്തില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്ന പ്രസംഗങ്ങളായിരുന്നു മോദിയുടേത്. രണ്ടാംഘട്ടത്തില്‍ മസ്ജിദ് വേണോ മന്ദിര്‍ വേണോ എന്ന് ചോദിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയുടെ മാന്യതയാണ് നശിപ്പിച്ചത്. മുസ്‌ലിംകളെ അപരരാക്കി നിര്‍ത്തുന്നതിന് മോദിയും അമിത് ഷായും പാകിസ്താനെയും അഹ്മദ് പട്ടേലിനെയും തുടങ്ങി എസ്ഡിപിഐയെ വരെ തിരഞ്ഞെടുപ്പു വിഷയങ്ങളാക്കിയത് പരാജയ ഭീതിയുടെ തെളിവാണ്. ദലിത്, മുസ്‌ലിം പിന്നാക്ക ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐ തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയ അര ലക്ഷം രൂപയെക്കുറിച്ചാണോ അതല്ല അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സമ്പാദ്യം കുറഞ്ഞ കാലത്തിനകം 16,000 മടങ്ങ് വര്‍ധിച്ചതാണോ ചോദ്യം ചെയ്യേണ്ടതെന്ന് ജിഗ്നേഷ് മേവാനിയുടെ തിരിച്ചടിയും മര്‍മ്മത്ത് കൊണ്ടു. രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 83 സീറ്റുകളില്‍ 50 എണ്ണം കൈയടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Next Story

RELATED STORIES

Share it