Flash News

പരവൂര്‍ വെടിക്കെട്ടപകടം; മുഖ്യകരാറുകാരന്‍ പിടിയില്‍

പരവൂര്‍ വെടിക്കെട്ടപകടം; മുഖ്യകരാറുകാരന്‍ പിടിയില്‍
X
kollam

കൊല്ലം: കൊല്ലം: പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും പിടിയിലായി. ഇയാള്‍ എറണാകുളത്ത് ലോഡ്ജില്‍ താമസിക്കുന്ന വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പോലിസ് അവിടെയെത്തിയിരുന്നവെങ്കിലും  പിടികൂടാന്‍ സാധിച്ചിരുന്നില്ല. കൃഷ്ണന്‍കുട്ടിയുടെ സഹോദരനെയും മകനെയും നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു തവണ കൃഷ്ണന്‍കുട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഇയാള്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യംവാര്‍ത്ത പ്രചരിച്ചത്.
ദുരന്തത്തിന് തൊട്ടുപിന്നാലെ വെടിക്കെട്ട് ആശാന്‍ കൃഷ്ണന്‍കുട്ടി മരിച്ചതായാണു കൊല്ലം ജില്ലാ ഭരണകൂടം ആദ്യദിനം പത്രങ്ങള്‍ക്കു നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തില്‍ വര്‍ക്കര്‍ (കൃഷ്ണന്‍കുട്ടി ആശാന്‍) എന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇതാണ് കൃഷ്ണന്‍കുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിക്കാന്‍ കാരണമായതത്രേ. എന്നാല്‍  അപകടം നടന്നതിന് ശേഷം പുലര്‍ച്ചെ കൃഷ്ണന്‍കുട്ടിയെയും ഭാര്യയെയും വര്‍ക്കലയ്ക്കു സമീപം കണ്ടതായി ചിലര്‍ അറിയിച്ചിരുന്നു. വീട്ടില്‍ പൊലീസ് എത്തുന്നതിനു മുമ്പായി ഇരുവരും രക്ഷപ്പെടുകയായിരുന്നുവത്രെ. ഇതിനു പിന്നാലെ കൃഷ്ണന്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അടുത്ത ബന്ധുവിന്റെ കൈവശം ഒരാള്‍ എത്തിച്ചിരുന്നു. കൃഷ്ണന്‍കുട്ടിക്കുവേണ്ടി ഓട്ടോയില്‍ സാധനങ്ങള്‍ എത്തിച്ച ഡ്രൈവര്‍ അനില്‍കുമാര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചിരുന്നു.

കൃഷ്ണന്‍കുട്ടിയുടെ വലന്റെകുഴിലെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും പൊലീസ് വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുത്തിരുന്നു. അഞ്ചു കിലോ കരിമരുന്നും അലുമിനിയം പൊടിയുമാണ് പിടിച്ചെടുത്തത്്. കരിമരുന്നു നിറച്ച ഒട്ടേറെ ഗുണ്ടുകളും കമ്പത്തിന് ഉപയോഗിക്കുന്ന തിരികളും പത്തു ചാക്ക് പടക്കങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it