പരവൂര്‍: ക്ഷേത്രം ഭാരവാഹികള്‍ക്ക് എതിരേ കൊലക്കുറ്റം
BY Sumeera SMR7 May 2016 2:31 AM GMT
Sumeera SMR7 May 2016 2:31 AM GMT
കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയതായി സര്‍ക്കാര്‍. ജാമ്യംതേടി ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വിശദീകരണം. അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മല്‍സരക്കമ്പം നടന്നെങ്കില്‍ തടയാനുള്ള ബാധ്യത പോലിസിനായിരുന്നെന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അറസ്റ്റിലായ ഭരണസമിതിയിലെ 10 പേര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തിയതായും സര്‍ക്കാര്‍ വിശദീകരിച്ചു. ജസ്റ്റിസ് കെ രാമകൃഷ്ണന് കേസ് വീണ്ടും മെയ് 17ന് പരിഗണിക്കാനായി മാറ്റി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT