malappuram local

പരപ്പനങ്ങാടി ബസ്്സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു



പരപ്പനങ്ങാടി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബസ്സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടികളായി. പരപ്പനങ്ങാടി പഴയ റെയില്‍വേ ഗേറ്റിനു സമീപത്തെ ബസ്്സ്റ്റാന്റില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഇരുനില കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. 1977 കളുടെ തുടക്കത്തില്‍ മുന്‍ എംഎല്‍എ ആലിക്കേയി പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റും അവുക്കാദര്‍കുട്ടി നഹ മന്ത്രിയുമായ വേളയിലാണ് പഴയ കുതിര പാളയം ബസ്്സ്റ്റാന്റാക്കി കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നത്. ഇടക്കാലത്ത്പരപ്പനങ്ങാടി പഞ്ചായത്ത് ഓഫിസ് ഇതിന്റെ മുകളിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് എക്‌സൈസ് റേഞ്ച് ഓഫിസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാലപ്പഴക്കം കാരണം പലഭാഗങ്ങളും അടര്‍ന്ന് വീഴാന്‍ തുടങ്ങിയതോടെയാണ് പൊളിക്കാന്‍ തീരുമാനിച്ചത്. മുന്‍സിപാലിറ്റിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്ഥാപനങ്ങളും ഓഫിസും ഒഴിയല്‍ ആരംഭിച്ചു. പുതിയ ഷോപ്പിങ് കോംപ്ലക്‌സ് ഇവിടെ സ്ഥാപിക്കാനാണ് തീരുമാനം. പൊളിക്കലിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഈ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുകിട കച്ചവടക്കാര്‍ വഴിയാധാരമാവും. പുതിയ കെട്ടിടം വരുമ്പോള്‍ ഇവരെ പരിഗണിക്കണമെന്നാണ് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it