malappuram local

പരപ്പനങ്ങാടി പുത്തന്‍പീടിക അക്രമം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നുബുവിനെ ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് പിടികൂടി. കോട്ടത്തറ പുനത്തില്‍ ശരത്ത് (28)നെയാണ് പരപ്പനങ്ങാടി എസ്‌ഐ മോഹന്‍ദാസും സംഘവും പിടികൂടിയത്.
ഇരുചക്രവാഹനങ്ങളിലായി വന്ന ആര്‍എസ്എസ് സംഘം നുബുവുവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടിയതിനാല്‍  ബൈക്ക് കൊണ്ട് പോവാന്‍ കഴിഞ്ഞില്ല.
ഇതിന്റെ ഉടമസ്ഥനെ അന്വേഷിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്. അക്രമി സംഘത്തില്‍ പത്തോളം പേരുണ്ടെന്ന് പോലിസ് പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്്് ചെയ്തു.
Next Story

RELATED STORIES

Share it