kannur local

പയ്യന്നൂരില്‍ 8 വെന്റഡ് ക്രോസ് ബാറുകള്‍ നിര്‍മിക്കാന്‍ ഭരണാനുമതി

പയ്യന്നൂര്‍: കാര്‍ഷിക മേഖലയായ പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വെന്റഡ് ക്രോസ് ബാറുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ ജലവിഭവ വകുപ്പില്‍ നിന്ന് 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ചെറുപുഴ പഞ്ചായത്തിലെ പാണ്ടിക്കടവ് വിസിബി-25 ലക്ഷം, പയ്യന്നൂര്‍ നഗരസഭയിലെ കുറ്റ്യോല്‍ വിസിബി-15 ലക്ഷം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ കരിങ്കുഴി ചെറിയ വിസിബി-3.65 ലക്ഷം, മൂലയില്‍ വിസിബി-5 ലക്ഷം, പെരിങ്ങോം വയക്കര പഞ്ചായത്തിലെ കക്കട്ട് താഴെ വിസിബി-5 ലക്ഷം, വാച്ചാല്‍ വിസിബി-5 ലക്ഷം, കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ കല്ലത്ത് കൈപ്പാട്ട് വിസിബി-5 ലക്ഷം, കാനം വിരിപ്പുവയല്‍ വിസിബി-1 ലക്ഷം എന്നിങ്ങനെയാണിത്. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ആ മേഖലയില്‍ നെല്‍കൃഷി വിസ്തൃതി വര്‍ധിപ്പിക്കാനും, ജലസേചന സൗകര്യമില്ലാതെ വയല്‍ തരിശിടുന്നത് ഒഴിവാക്കാനും സാധിക്കും.
നെല്‍കൃഷി വികസിപ്പിക്കുന്നതിന് ഉഴവുകൂലി, കാലിത്തീറ്റ വിതരണം, കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം, ജലസേചനത്തിന് വിസിബി എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നേരത്തെ നടപ്പാക്കിയിരുന്നു.
Next Story

RELATED STORIES

Share it