kannur local

പയ്യന്നൂരിലെ കൊല: അന്വേഷണം കണ്ണൂരിലേക്കും

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൊലപാതകത്തില്‍ പോലിസ് അന്വേഷണം പുരോമഗിക്കുന്നു. ഇന്നലെ രാവിലെ കണ്ണൂരില്‍നിന്ന് ഫോറന്‍സിക് സംഘമെത്തി തെളിവെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ പാഴ്‌സല്‍ ഗേറ്റിനരികെ കണ്ണൂര്‍ തിലാനൂര്‍ സ്വദേശി നൗഫലി(4)ന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് മരണകാരണം കൊലപാതകമാണെന്നു തെളിഞ്ഞത്. തീര്‍ത്തും ശാസ്ത്രീയമായ അന്വേഷണമാണു നടത്തുന്നതെന്ന് പോലിസ് അറിയിച്ചു. സംഭവദിവസം നൗഫലിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടിരുന്നതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കണ്ണൂരുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ ചുമതലയുള്ള എം പി ആസാദ്, എസ്‌ഐ എന്‍ കെ ഗിരീഷ് എന്നിവരടങ്ങിയ സംഘം കണ്ണൂരിലെത്തി ചിലരെ ചോദ്യം ചെയ്തു. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കു മുമ്പേ മുഖത്ത് അടിയേറ്റ പാടുകളുമായി നൗഫല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്ണൂരില്‍ ട്രെയിനിറങ്ങുന്നതിന് പകരം അവിചാരിതമായി പയ്യന്നൂരില്‍ ഇറങ്ങിയതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ, റെയില്‍വേ സ്റ്റേഷ ന്‍ പരിസരത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു. നൗഫലിന്റെ ബാങ്ക് പാസ് ബുക്കില്‍ മൂന്നുമാസം മുമ്പ് മൂന്നുലക്ഷത്തോളം രൂപയുണ്ടായിരുന്നു. ഇപ്പോള്‍ ഒരുലക്ഷം രൂപ മാത്രമേ രേഖപ്പെടുത്തിയതായി കാണുന്നുള്ളൂ. സ്വത്ത് വില്‍പന നടത്തിയ വകയില്‍ ലഭിച്ച പണവുമായി ഇയാള്‍ വര്‍ഷങ്ങളായി വീടുമായി അകന്ന് താമസിച്ചുവരികയായിരുന്നുവെന്ന് പോലിസ് കണ്ടെത്തി. നൗഫല്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it