Flash News

പനി നേരിടാന്‍ സജ്ജമെന്ന് മന്ത്രി കെ കെ ശൈലജ



തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വളരെ വിപുലമായ ചികില്‍സാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷനിലെ ഒല്ലൂര്‍, കൊച്ചി കോര്‍പറേഷനിലെ പായിപ്ര, തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല, നാവായിക്കുളം, പൂജപ്പുര എന്നിവിടങ്ങളിലാണ് പനി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷാരംഭത്തില്‍ തന്നെ ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണം തീവ്രയജ്ഞ പരിപാടി ആരംഭിച്ചിരുന്നതായും മന്ത്രി പറഞ്ഞു. പനി വന്നാല്‍ നേരത്തേയുള്ള പരിശോധന, ചികില്‍സ കൂടാതെ കൊതുകിന്റെ ഉറവിട നശീകരണം, സ്‌പ്രേയിങ്, ഫോഗിങ് എന്നിവ അടിയന്തരമായി നടത്തുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനിബാധിത ജില്ലകളിലെ എല്ലാ ആശുപത്രികളിലും ആവശ്യമായ എല്ലാ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it