Flash News

പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു
X
കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89)  കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.  കഥകളിയില്‍ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവന്‍ നായര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: മധു (ബെംഗളൂരു), മിനി, ഗംഗാതമ്പി ( നര്‍ത്തകി). മരുമക്കള്‍: കിരണ്‍ പ്രഭാകര്‍, താജ് ബീവി, തമ്പി.


മടവൂര്‍ വാസുദേവന്‍ നായരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.കേരളകലാമണ്ഡലം പുരസ്‌കാരം, തുളസീവനം പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ 'രംഗകുലപതി' പുരസ്‌കാരം, കലാദര്‍പ്പണ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക കലാ സാംസ്‌കാരിക സമിതി പുരസ്‌കാരം, 1997ല്‍ കേരള ഗവര്‍ണറില്‍ നിന്നും വീരശൃംഖല തുടങ്ങിയവ നേടി.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് ജനനം. മടവൂര്‍ കാരോട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കിളിമാനൂര്‍ പോത്തങ്ങനാട് ചാങ്ങ കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനാണ്.
Next Story

RELATED STORIES

Share it