Pathanamthitta local

പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണം

പത്തനംതിട്ട: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് ജില്ലാ വികസന സമിതിയില്‍ എംഎല്‍എമാരായ മാത്യു ടി തോമസ്, കെ ശിവദാസന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഡോക്ടര്‍മാര്‍ പോകുന്നത് തടയണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലിക നിയമനത്തിനു ശ്രമിച്ചതായും എന്നാല്‍ ആളിനെ കിട്ടാത്ത അവസ്ഥയാണുള്ളതെന്നും ഡി എംഒ അറിയിച്ചു. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി.
പന്നിക്കുഴിപാലം പണിപൂര്‍ത്തിയാക്കി ക്രിസ്തുമസിനു മുമ്പെങ്കിലും തുറന്നുകിട്ടണമെന്നും, അവിടെ നിലവില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പോലിസ് സഹായം ഏര്‍പ്പെടുത്തണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ സമയം അറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലഅതോറിറ്റി വഴി നടപ്പാക്കുന്ന മല്ലപ്പുഴശ്ശേരി ഇലന്തൂര്‍ പദ്ധതി പൂര്‍ത്തിയാവാന്‍ നേരിടുന്ന താമസം ഒഴിവാക്കണമെന്നും കോഴഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട ചോര്‍ച്ച പൂര്‍ണമായി മാറ്റി ഓഫിസുകളുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടിയെടുക്കണമെ ന്നും കെ ശിവദാസന്‍ നായര്‍ എംഎല്‍എ ആവശ്യമുന്നയിച്ചു. അച്ചന്‍കോവിലാറിന്റെ വശങ്ങ ള്‍ ഇടിയുന്നത് ഭിത്തികെട്ടി സംരക്ഷിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് മുഖാന്തിരം ശ്രമം വേണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പന്തളം പിഎച്ച്‌സിയുടെ വക സ്ഥലം കൈയേറിയ ഭാഗത്ത് റീസര്‍വെ നടത്തണം.
വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണം. പന്തളം-മാവേലിക്കര റോഡില്‍ മുട്ടാര്‍ കവലയ്ക്ക് സമീപം ഓട അടഞ്ഞ് റോഡില്‍ മുട്ടൊപ്പം വെള്ളം കെട്ടുന്നതിന് പരിഹാരം വേണം. അടൂര്‍ സെന്റര്‍ ടവര്‍ ഗാന്ധിപാര്‍ക്കിനു ചുറ്റും ടൈല്‍ പാകണം. ഏനാത്ത് ആറിന്റെ കര ഇടിയുന്നത് തടയണം. കൊടുമണ്‍-അങ്ങാടിക്ക ല്‍ പ്രദേശത്ത് കാട്ടുപന്നി ശല്യം വര്‍ധിക്കുന്നത് തടയാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ അധ്യക്ഷധാരായ രജനി പ്രദീപ്, ഷൈനി ജോസ്, പന്തളം നഗരസഭാ ഉപാധ്യക്ഷന്‍ ഡി രവീന്ദ്രന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, തിരുവല്ല നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ തോമസ്, പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it