Pathanamthitta local

പത്തനംതിട്ട നഗരസഭ 21ാം വാര്‍ഡില്‍ 77.95 ശതമാനം പോളിങ്



പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ 21ാം വാര്‍ഡി(കുമ്പഴ വെസ്റ്റ്്)ലേക്ക്  നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77.95 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു. കുമ്പഴ തെക്ക് സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ ആകെയുള്ള 1067 വോട്ടര്‍മാരില്‍ 789 പേര്‍ വോട്ടു ചെയ്തു. ഒരു വോട്ടിങ് യന്ത്രമാണ് ഉപയോഗിച്ചത്. വോട്ടണ്ണല്‍ ഇന്ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടക്കും. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂറിനകം വിജയിയെ അറിയാന്‍ കഴിയും. നഗരസഭ കൗണ്‍സിലറായിരുന്ന ഹൈദരലിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. യുഡിഎഫിന് വേണ്ടി ഹൈദരിലിയുടെ ഭാര്യ ആമിന ഹൈദരാലി, എസ്ഡിപിഐയ്ക്ക് വേണ്ടി ഷംസുദ്ദീന്‍ എ, എല്‍ഡിഎഫിന് വേണ്ടി സുഹാസ് എം ഹനീഫ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി റൂബി ജോണ്‍, പിഡിപി സ്ഥാനാര്‍ഥിയായി എം എസ് അബ്ദുല്‍ ജബാര്‍ എന്നിവരായിരുന്നു മല്‍സര രംഗത്തുണ്ടായിരുന്നത്. സ്ഥാനാര്‍ഥികളെല്ലാം വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 366 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സിപിഐയിലെ ബെന്‍സി തോമസിന് 131 വോട്ടുകളും ലഭിച്ചിരുന്നു. മല്ലപ്പള്ളി ഗ്രാമപഞ്ചാത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്ന ഒമ്പതാം വാര്‍ഡിലും ഇന്ന് വോട്ടെണ്ണും. കീഴ്്‌വായ്പൂര് എംടിഎല്‍പി സ്‌കൂളിലായിരുന്നു പോളിങ് സ്‌റ്റേഷന്‍. പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ കുരുവിള ജോര്‍ജിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ ജി സാബു(യുഡിഎഫ്), ജേക്കബ് തോമസ് വല്യമണ്ണില്‍-കൊച്ചുമോന്‍(സിപിഎം),യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന റോണി മാത്യു കുരുവിള(എന്‍ഡിഎ) എന്നിവരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it