thrissur local

പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാട്ടിക്കരകുന്ന് അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക്

മാള: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരുപ്പിനൊടുവില്‍ കാട്ടിക്കരകുന്ന് അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി വാടക കെട്ടിടത്തിലാണ് കാട്ടിക്കരകുന്ന് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഏറെ അസൗകര്യങ്ങളുള്ള ഒറ്റമുറിയില്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് അങ്കണവാടി കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലത്താണ് അങ്കണവാടി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മുന്‍ ഗ്രാമപഞ്ചായത്തംഗം വാണി ആനന്ദ് അദ്ധ്യക്ഷയായ ഗുണഭോക്തൃ സമിതി നാട്ടുകാരില്‍ നിന്ന് സ്വരൂപിച്ചതാണ് സ്ഥലം വാങ്ങുന്നതിനുള്ള ഒരു ലക്ഷം രൂപ. 600 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ നിര്‍മിച്ച കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. വയറിംഗ് കഴിഞ്ഞ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെ ഉദ്ഘാടനം നടക്കുമെന്ന് വാര്‍ഡംഗം കെ പി മോഹനന്‍ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാട്ടിക്കരകുന്ന് 141ാം നമ്പര്‍ അങ്കണവാടി കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. മാള ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്  കാട്ടിക്കരകുന്ന്  141ാം നമ്പര്‍ അംഗനവാടി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കാട്ടിക്കരകുന്ന് അങ്കണവാടിക്കായി 1, 09, 98, 35 രൂപ ചിലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. തൃശൂര്‍ ജില്ലാ  പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും സാമൂഹികനീതി വകുപ്പില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും മാള ഗ്രാമപഞ്ചായത്തിന്റെ 99835 രൂപയുമാണ് നിര്‍മാണത്തിനായി ചിലവഴിച്ചത്.
Next Story

RELATED STORIES

Share it